അബുദാബി: കൊച്ചുമകളുടെ അഭ്യര്‍ത്ഥനമാനിച്ച് മുത്തശ്ശിയ്ക്ക് സര്‍പ്രൈസ് നല്കി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു അഭ്യര്‍ഥനയുമായി വിദ്യാര്‍ഥിനി എത്തിയത്. യാതൊരു മടിയും കൂടാതെ ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങുകയും സംസാരിക്കുകയും ചെയ്തു. മുത്തശ്ശിയുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തു. ഏതാനും സമയം സംസാരം തുടര്‍ന്നു.
ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഈ പ്രവര്‍ത്തിക്ക് വലിയ സ്വീകാര്യതാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിക്കുന്നവര്‍ യുഎഇയെ നയിക്കാന്‍ ദൈവം അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടേയെന്ന് ആശംസിച്ചു.
Discussion about this post