റിയാദ്: സ്വദേശിവത്ക്കരണം നടപ്പാക്കിയ സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
സൗദിയിലെ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ പതിനഞ്ചു ലക്ഷത്തിലേറെ പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സ്വദേശി തൊഴിലാളികളുടെ എണ്ണത്തില്‍ നാല്പത്തി നാലായിരത്തോളം പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് (ഗോസി) ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post