വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ദുബായ്; ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് ഭരണാധികാരികളുടെ ചിത്രങ്ങള്‍

ദുബായ് പോലീസ് അക്കാദമിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുന്നൂറ് ഡ്രോണുകളാണ് ആകാശത്ത് അണിനിരന്ന് ദൃശ്യവിസ്മയം ഒരുക്കിയത്

ദുബായ്: ദുബായ് എന്നും എപ്പോഴും അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ്. ഇത്തവണ ദുബായിയില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത് ഡ്രോണുകളാണ്. ദുബായ് പോലീസ് അക്കാദമിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുന്നൂറ് ഡ്രോണുകളാണ് ആകാശത്ത് അണിനിരന്ന് ദൃശ്യവിസ്മയം ഒരുക്കിയത്. ജനുവരി മൂന്നിനാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് പതിനൊന്ന് ചിത്രങ്ങളാണ് തെളിയിച്ചത്.

ദുബായിയുടെ ആകാശത്ത് പത്ത് മിനിട്ട് നേരം നീണ്ടു നിന്ന ‘ഡ്രോണ്‍ ഷോ’യില്‍ യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ നേതാക്കളുടെ ദൃശ്യങ്ങളാണ് ആകാശത്ത് തീര്‍ത്തത്. ‘നന്ദി ശൈഖ് മുഹമ്മദ്’, ‘2019-സഹിഷ്ണുതയുടെ വര്‍ഷം’ തുടങ്ങിയ സന്ദേശങ്ങളുമുണ്ടായിരുന്നു ഡ്രോണ്‍ ഷോയില്‍.

Exit mobile version