അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ അബുദാബിയിലെ സമൂഹ കുര്‍ബാനയില്‍ മലയാളത്തിന്റെ അഭിമാനമായി മാറി കോട്ടയം സ്വദേശി അഞ്ജു തോമസ്. കുര്‍ബാനയില്‍ മലയാളത്തിന് പുറമെ കൊറിയന്‍, ഫ്രഞ്ച്, തഗലോഗ്, ഉറുദു എന്നി വിവിധ ഭാഷകളിലാണ് പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നത്. മലയാളത്തില്‍ പ്രാര്‍ഥന ചൊല്ലാന്‍ തെരഞ്ഞെടുത്തത് അഞ്ജുവിലെയാണ്.
കോട്ടയം ഇരവുചിറ സ്വദേശി തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളായ അഞ്ജു അബുദബി യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ്. രണ്ടു തവണ റിഹേഴ്സലും പരിശീലനവും നടത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ നടന്ന കുര്‍ബാനയില്‍ അവസരമൊരുങ്ങിയത്. എഞ്ചിനീയറിങ് വിദ്യാര്‍ഥിനി അതുല്യ തോമസാണ് സഹോദരി.
Discussion about this post