റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വദേശിവല്‍ക്കരണത്തിന്റെ തോത് പുനപരിശോധിക്കും. തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണത്തിന്റെ തോത് അന്‍പതു ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ് സ്വദേശിവല്‍ക്കരണ തോത് പുനപരിശോധിക്കുമെന്ന് കാര്യം വ്യക്തമാക്കിയത്.
ഓരോ തൊഴില്‍ മേഖലകള്‍ക്കും ഉതകുന്ന പുതിയ സ്വദേശിവ്തക്കരണത്തില്‍ മാറ്റം വരുത്തിയേക്കാമെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ മേഖലകളിലും സ്വദേശിവത്കരണ അനുപാതത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post