അബുദാബി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് യുഎഇയില്‍ വിശുദ്ധ കുര്‍ബാന നടത്തും. ത്രിദിന സന്ദര്‍ശനത്തിനെത്തിയ മാര്‍പ്പാപ്പ സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പൊതു പരിപാടിയിലും വിശുദ്ധ കുര്‍ബാനയിലും ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പേര് പങ്കെടുക്കും. പരിപാടികള്‍ക്ക് ശേഷം അദ്ദേഹം റോമിലേക്ക് തിരിച്ച് പോകും.
യുഎഇ സമയം 9 മണിയോടു കൂടിയാണ് മാര്‍പ്പാപ്പയുടെ ഇന്നത്തെ പരിപാടികള്‍ ആരംഭിക്കുക.അബുദബി സെന്റ് ജോസഫ് കത്തീഡ്രലില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിശ്വാസികളെ അദ്ദേഹം കാണും. ശേഷം 10.30 ന് അബുദബി സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പൊതു പരിപാടിയിലും വിശുദ്ധ കുര്‍ബാനയിലും ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പേര് പങ്കെടുക്കും.
Discussion about this post