ദുബായ്: ദുബായില്‍ പെണ്‍ക്കുട്ടിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച 44ക്കാരനെതിരെ കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് പെണ്‍വാണിഭത്തിനായി ദുബായിലെ അല്‍ ഖ്വായിസിലെ ഫ്‌ലാറ്റില്‍ പാര്‍പ്പിച്ചത്. ദുബായ് പൊലീസിന്റെ രഹസ്യവിവരത്തെത്തുര്‍ന്ന പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2018 ഫെബ്രുവരിയില്‍ വിസിറ്റിങ് വിസയില്‍ നാട്ടില്‍ നിന്നും ദുബായില്‍ എത്തിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ‘പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇങ്ങോട്ട് വന്നത്. എന്നാല്‍, പെണ്‍വാണിഭമായിരുന്നു ജോലി. തനിക്ക് 17 വയസ്സാണ് പ്രായമെന്ന് പ്രതിയോട് പറഞ്ഞിരുന്നു. പാസ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തി 25 എന്നാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ അവിടെവെച്ച് പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
‘ഇപ്പോള്‍ നീ ജോലി ചെയ്യാന്‍ തയാറായെന്നും ദിവസവും 4-5 പുരുഷന്‍മാര്‍ വരുമെന്നും അയാള്‍ പറഞ്ഞുവെന്ന്’ പെണ്‍കുട്ടി മൊഴി നല്‍കി. 1500 ദിര്‍ഹം മാസത്തോറും നാട്ടിലുളള അമ്മയ്ക്ക് പ്രതി അയക്കും. താനുമായും പ്രതി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
18 വയസ്സുള്ള പെണ്‍കുട്ടി അല്‍ ഖ്വാസിസിലെ ഫ്‌ലാറ്റില്‍ ചൂഷണം നേരിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ആവശ്യക്കാരന്‍ എന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥനെ അവിടേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. എന്നാല്‍ മനുഷ്യക്കടത്ത്, പെണ്‍വാണിഭം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു.