സൗദി: സൗദിയില്‍ 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദിയില്‍ വിവിധ കേസുകളില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയുമാണ് നടപടികള്‍ അവസാനിപ്പിച്ചത്. അതെസമയം ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരേയും ക്രിമിനല്‍ കുറ്റം ചെയ്യതവരെയും കോടതിക്ക് കൈമാറുകയാണ് ചെയ്യതത്.
നൂറ്റിയേഴ് ബില്യണ്‍ ഡോളറാണ് നഷ്ടം ഈടാക്കിയ വകയില്‍ കിട്ടിയത്. സൗദിയിലെ റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. രാജകുടുംബം, മന്ത്രിമാര്‍, വ്യവസായികള്‍ എന്നിങ്ങിനെ 300ലേറെ പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ പലരെയും തെളിവെടുപ്പിന് ശേഷം വിട്ടയച്ചിരുന്നു. അവശേഷിച്ചത് ഇരുന്നൂറോളം പേര്.
87 പേര് കുറ്റം സമ്മതിച്ചു. ഒത്തു തീര്‍പ്പിനായി പിഴയും വസ്തുവകകളും ഭരണകൂടത്തിന് നല്കി. 107 ബില്യണ്‍ ഡോളര്‍ ഇവരില്‍ നിന്നും ഈടാക്കിയത്. ബാക്കിയുള്ളവ കമ്പനി ഓഹരികളായും വസ്തുവകകളായും സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അതെസമയം കസ്റ്റഡിയിലുള്ള 64 പേരല് എട്ടു പേര് ഒത്തു തീര്‍പ്പിന് തെയ്യാറല്ലെന്ന അറിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനാണ് തീരുമാനം. ഇതോടെ ഭരണാധികാരികള്‍ നേരിട്ട് ഇടപെട്ട ഒരു വര്‍ഷത്തിലേറെ നീണ്ട നടപടി ക്രമങ്ങള്‍ അവസാനിച്ചു.
Discussion about this post