റിയാദ്: സൗദിയില്‍ സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പുതിയ പദ്ധതി നടപ്പിലാകുന്നു. സ്കൂളുകളിലും കോളേജുകളിലെയും ബസുകളുടെ ഡ്രൈവര്‍മാര്‍ക്കാണ് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.
യാത്രയ്ക്കിടെ അത്യാഹിതമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യത്തിലും സ്വകരിക്കേണ്ട മുന്കരുതലുക്കള്ക്കാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഡ്രൈവറെ കൂടാതെ ബസില്‍ പ്രത്യേകമായി ഒരാളെ നിയമിക്കുകയും ചെയ്യുന്നുണ്ട്.
സൗദിയില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണം സ്കൂള്‍ ബസിനുള്ളില്‍ കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് അധികൃതര്‍ നിയമം കര്‍ശനമാക്കുന്നത്.
Discussion about this post