കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യസേവന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിച്ചു.
ദുബൈയില്‍ നടക്കുന്ന അറബ് ആരോഗ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ആദ്യപടിയായാണ് മുഴുവന്‍ രോഗികളുടെയും ചികിത്സാ രേഖകള്‍ ഇലക്ട്രോണിക് ഫയലുകളിലേക്ക് മാറ്റുന്നത്.
രോഗിയെ സംബന്ധിക്കുന്ന എല്ലാ പ്രാഥമിക വിവരം ഉള്‍പ്പെട്ട ഇലക്ട്രോണ്ക് ഫയലിലൂടെ ഏത് ആശുപത്രിയില്‍ നിന്നും ക്ലിനിക്കല്‍ ഹിസ്റ്ററി പരിശോധിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ രോഗിക്കും ഡോക്ടര്‍മാര്‍ക്കും ചികിത്സാ കാര്യങ്ങള്‍ വേഗത്തിലും കൂടുതല്‍ സുതാര്യവുമാക്കാന്‍ സാധിക്കുമെന്ന് ശൈഖ് ബാസില്‍ അല്‍ സബാഹ് കൂട്ടിച്ചേര്‍ത്തു