റിയാദ്: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയടക്കമുളള രാജ്യങ്ങളുമായി നിക്ഷേപ സഹകരണ ബന്ധം ഊഷ്മളമാക്കലാണ് സന്ദര്‍ശനലക്ഷ്യം. എന്നാല്‍ സന്ദര്‍ശന തീയതി ഇതുവരം പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ അറിയിക്കുമെന്നാണ് സൂചന.
ഇന്ത്യ, പാകിസ്താന്, ചൈന, ജപ്പാന്, ദക്ഷിണ കൊറിയതുടങ്ങിയ രാജ്യങ്ങളാകും ഈ സന്ദര്‍ശന പട്ടികയില്‍ ഉണ്ടാവുക. സന്ദര്‍ശനം സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് സന്ദര്‍ശനം. സൗദിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധവും നിക്ഷേപക സൗഹൃദവും വളര്‍ത്തലാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
Discussion about this post