അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഖത്തറിനോട് തോറ്റതില്‍ രോഷം പൂണ്ട് യുഎഇ ആരാധകര്‍. തങ്ങുടെ വിജയം ആഘോഷിച്ച ഖത്തര്‍ താരങ്ങള്‍ക്ക് നേരെ കുപ്പിയും ചെരിപ്പും എറിഞ്ഞാണ് ആരാധകര്‍ ദേഷ്യം തീര്‍ത്തത്. ഏഷ്യന്‍ കപ്പ് സെമിയില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഖത്തറിന്റെ വിജയം.
2017 ജൂണ്‍ അഞ്ചിന് യുഎഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് സഖ്യമാണ് ഖത്തറിന് മേല്‍ കര, സമുദ്ര, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയത്.
Fans throwing shoes at the Qatari players after they score their 2nd goal 😲 pic.twitter.com/zCxyhZeWOc
— Jordan Gardner (@mrjordangardner) January 29, 2019
ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടേയും ആരാധകര്‍ കളിയ്ക്കു പുറമെ തങ്ങളുടെ അഭിമാന പോരാട്ടമായാണ് മത്സരത്തെ കണ്ടിരുന്നത്. അതോടൊപ്പം 2022 ഫിഫ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നതു കൂടിയാണ് ഈ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്.
Discussion about this post