ദുബായ്: ദുബായ് മാര്‍ക്കറ്റുകളില്‍ നിന്ന് ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഏറ്റവും അധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത് ദുബായിലെ കരാമ മാര്‍ക്കറ്റില്‍ നിന്നാണ്.
മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സണ്‍ഗ്ലാസുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്ന് ദുബായ് ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം അറിച്ചു. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.
Discussion about this post