ദുബായ്: ദുബായില്‍ നിന്ന് മസ്‌ക്കറ്റിലേക്കുള്ള ബസ് സര്‍വ്വീസ് നവീകരിച്ചു. പുതുതായി അബു ഹെയ്ല്‍ ബസ് സ്റ്റേഷന്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ട്, റഷീദിയ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. റൂട്ട് നമ്പര്‍ 201 മസ്‌ക്കറ്റ് ബസ് ദിവസവും മൂന്നു സര്‍വീസുകളാണ് ദുബായില്‍നിന്ന് നടത്തുക.
അബു ഹെയ്ല്‍ ബസ് സ്റ്റേഷനില്‍നിന്ന് രാവിലെ 7.30നും വൈകിട്ട് നാലിനും രാത്രി 11.30നുമാണ് സര്‍വ്വീസ് നടത്തുക. ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലത്തുമായി സഹകരിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.
അതേ സമയം കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ ദുബായ്-മസ്‌ക്കറ്റ് ബസ് ട്രിപ്പുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. അമ്പത് പേര്‍ക്ക് കയറാവുന്ന ആഡംബര ബസില്‍ അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളും സൗജന്യ വൈഫൈ സംവിധാനവും ഉണ്ട്. ഒരുവശത്തേക്ക് 55 ദിര്‍ഹവും ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി 90 ദിര്‍ഹവുമാണ് നിരക്ക്. മസ്‌ക്കറ്റില്‍ എയര്‍പോര്‍ട്ട് ഉള്‍പ്പടെ 11 സ്റ്റോപ്പുകളാണ് ബസിനുള്ളത്.
Discussion about this post