റിയാദ്: റിയാദില്‍ ഈ വര്‍ഷം അനധികൃത ഉംറ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാലാണ് അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞത് എന്ന് ഹജ്ജ-ഉംറ മന്ത്രാലയം അറിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയം അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്.
എന്നാല്‍ 2332 തീര്‍ത്ഥാടകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങുന്നണ്ടെന്ന് ഹജ്ജ-ഉംറ മന്ത്രാലയം അറിച്ചു. ഈ സാഹചര്യത്തില്‍ ഹജ്ജ്- ഉംറ മന്ത്രാലയം വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ സഹായിച്ചു എന്ന് അധികൃതര്‍ അറിച്ചു.
ഹജ്ജ് – ഉംറ മന്ത്രാലയം ഇത്തവണത്തെ വിദേശ തീര്‍ത്ഥാടകര്‍ക്കായി 32,70,164 വിസകളാണ് അനുവദിച്ചത്.24,78,416 പേര് വിമാന മാര്‍ഗവും 2,94,572 പേര് കരമാര്‍ഗവും 18,450 പേര് കപ്പല്‍ മാര്‍ഗവും ആണ് ഉംറ നിര്‍വ്വഹിച്ചത്.
Discussion about this post