അബുദാബി: പ്രസവിച്ചയുടന്‍ കുഞ്ഞിനെ തറയിലടിച്ച് കൊന്ന മാതാവിനെ കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണയ്ക്കായി കോടതിയിലെത്തിച്ചു. അബുദാബിയില്‍ താമസമാക്കിയ എത്യോപ്യന്‍ യുവതിയ്ക്കെതിരായ കേസാണ് കോടതിയില്‍ എത്തിയത്. യുഎഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി എത്തിയ യുവതി അവിടെ വച്ചാണ് ക്രൂര കൃത്യം നടത്തിയത്. എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി ഗര്‍ഭണിയാണെന്നത് വീട്ടുടമസ്ഥര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവര്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തല തറയിലടിച്ചും കത്തികൊണ്ട് കുത്തിയും കൊലപാതകം നടത്തിയത്. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ ശുചീകരണ ജീവനക്കാരനാണ് പോലീസിനെ അറിയിച്ചത്.
കുഞ്ഞിനെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോടും പ്രോസിക്യൂട്ടേഴ്സിനോടും പറഞ്ഞു. ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭര്‍ത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നത്.
ഭര്‍ത്താവ് കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞിരുന്നത് തന്നെ വിഷാദത്തിലാഴ്ത്തിയതായി യുവതി പറയുന്നു. അന്നു തന്നെ ഗര്‍ഭസ്ഥ കുഞ്ഞിനെ ഇല്ലാതാക്കിയാലോ എന്നുവരെ ആലോചിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രസവവേദന വന്നതെന്നും തുടര്‍ന്ന് സ്വന്തം മുറിയിലുള്ള ശുചിമുറിയില്‍ കയറി പ്രസവം നടത്തിയെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കൃത്യം നടത്തിയ ഉടന്‍ തന്നെ അബോധാവസ്ഥിയിലായി. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഏണീറ്റ് ഉടന്‍ തന്നെ ഒരു തുണിയില്‍ കുഞ്ഞിനെ പൊതിയുകയും മാല്യന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി കളയുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.
Discussion about this post