കുവൈറ്റ്: കുവൈറ്റില്‍ മരുന്ന കുറിപ്പടികള്‍ക്ക് പുതിയ നിയമം. മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്നു ആരോഗ്യ മന്ത്രാലയം. അതെ സമയം അറബിയോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനുബന്ധമായി ഉപയോഗിക്കുന്നതിനു തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിച്ചു.
മരുന്ന് ക്കുറിപ്പടികളില്‍ ഉല്പന്നത്തിന്റെ ബാച്ച് നമ്പര്‍, കാലാവധി, കുവൈറ്റ് ദിനാറില്‍ ഉള്ള വില, എക്സ്ചേഞ്ച് ഡേറ്റ് എന്നിവ രേഖപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കിട്ടണ്ട്. അതിനോടെപ്പം ബില്‍ ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള ലഘു വിവരണവും ഉല്പന്നത്തിന്റെ വിശദശാംശങ്ങളും ബില്ലില്‍ രേഖപ്പെടുത്തിയിരിക്കണം എന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികളുടെ ആരോഗ്യ സുരക്ഷയ്ക്ക് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കാര്യക്ഷമമായ നടപ്പാക്കല്കൂടി ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവെന്നും ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഫാര്‍മസ്യൂട്ടിക്കല്‍ ഫുഡ് സപ്ലിമെന്റ് സെക്ടറുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതിന് പുറമെ ഇന്‍വോയ്സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം.
Discussion about this post