കുവൈറ്റ്: കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് അപേക്ഷകളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്നും രണ്ടു മാസത്തിനുള്ളില്‍ വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിദേശികളുടെ ലൈസന്‍സ് വിതരണം നിലവിലെ രീതിയില്‍ തന്നെയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.
സെല്‍ഫ് സര്‍വിസ് കിയോസ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നിലവില്‍ വരുന്നത്. രാജ്യത്ത് ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് വിന്‍ഡോ ഏര്‍പ്പെടുത്തും എന്ന് അറിച്ചു.
സ്വദേശികള്‍ക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ഇടപാട് നടത്താനാവുക. പിന്നീട് വിദേശികള്‍ക്കും ഇത് ബാധകമാക്കും. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വാങ്ങിക്കല് എന്നിവയെല്ലാം കിയോസ്കുകള്‍ വഴി സാധിക്കും. പുതിയ സംവിധാനത്തലേക്കു മാറുന്നതോടെ ലൈസന്‍സ് കാര്‍ഡുകള്‍ കൂടുതല്‍ സാങ്കേതികത്തികവും അന്താരാഷ്ട്ര നിലവാരമുള്ളതുമായി മാറും.
Discussion about this post