റിയാദ്: സൗദിയിലെ ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി. എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ ഇനി മുതല്‍ നല്‍കി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താനാവും. ഏഷ്യയിലെ പ്രധാന നാല് വിനോദ കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റുമെന്നും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിനോദ കേന്ദ്രങ്ങളിലൊന്ന് സൗദിയായിരിക്കുമെന്നും തുര്‍ക്കി ആല്‍ ശൈഖ് പറഞ്ഞു.
വിനോദ രംഗത്തെ വിവിധ മേഖലകളില്‍ സൗദി പൗരന്മാര്‍ക്ക് ജോലി അവസരങ്ങള്‍ ലഭ്യമാവാനും പൗരന്മാരുടെ കഴിവുകള്‍ പ്രകാശിപ്പിക്കാനും പുതിയ തീരുമാനം സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post