സൗദി: സൗദിയില്‍ ടൂറിസം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കടല്‍ പദ്ധിതിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. ഒന്നര വര്‍ഷം മുമ്പ് സൗദി കിരീടാവകാശിയാണ് ചെങ്കടല്‍ പദ്ധതി പ്രഖ്യാപിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായാണ് ചെങ്കടല്‍ പദ്ധി നിലകൊള്ളുന്നത്. സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, മദാഇന്‍ സ്വാലിഹ് ഉള്‍പ്പെടുന്ന പൈതൃക സ്ഥലങ്ങള്‍, പര്‍വത നിരകള്‍, കടല്‍ തീരം എന്നിവ ഉള്‍കൊള്ളിച്ച 28,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നിര്‍മ്മിക്കുക.
പ്രകൃതി സംരക്ഷണം ഉറപ്പാക്കി ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം നാല് വര്‍ഷത്തിനകം പൂര്‍ത്തിയാകും. 5 ദ്വീപുകളിലായി 3,000 റൂമുകളോടെ 14 ആഡംബര ഹോട്ടലുകള്‍, മരുഭൂപ്രദേശത്തും പര്‍വത നിരകളിലുമായി 2 അത്യാധുനിക റിസോര്‍ട്ടുകള്‍, പ്രത്യേക വിമാനത്താവളം, ഉല്ലാസ നൗകകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്നതാണ് ആദ്യഘട്ടം. റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിക്കാണ് ചെങ്കടലിന്റെ നിര്‍മ്മാണ ചുമതല.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ ‘റെഡ് സീ ഡെവലപ്‌മെന്റ്’ കമ്പനിക്കാണ് നിര്‍മാണ ചുമതല. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശനമുണ്ടാകും. ഒരു വര്‍ഷത്തില്‍ 10 ലക്ഷം വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുമെന്നാണ് കണക്ക്.