റിയാദ്: റിയാദില്‍ തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന തൊഴില്‍ നിയമം അനുസരിച്ച് തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ പരാതി നല്കി. തുടര്‍ച്ചയായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്കാതിരുന്ന് കമ്പനിക്കെതിരെയാണ് പരാതി നല്‍കിയത്.
ഇതെ തുടര്‍ന്ന് തൊഴിലാളികളുടെ കുടിശികയായ ശമ്പളവും സേവനാന്തരാനൂകൂല്യവും ഉള്‍പ്പെടെ 270,000 റിയാല്‍ നല്കാന് പ്രത്യേക തൊഴില്‍ കോടതി വിധിച്ചു. കൂടാതെ കമ്പനിക്ക് 150,000 റിയാല്‍ പിഴയും വിധിച്ചു. പ്രത്യേക തൊഴില്‍ കോടതി നിലവില്‍ വന്ന ശേഷം തൊഴില്‍ കേസുകള്‍ വേഗത്തിലാണ് തീര്‍പ്പാക്കുന്നത്
Discussion about this post