ദുബായ്: ഇനി സോഷ്യല്‍മീഡിയയിലെ വ്യാജന്മാരുടെ വിലസല് വേണ്ട. ദുബായ് പോലീസ് ഇക്കഴിഞ്ഞ ദിനം മാത്രം പൂട്ടിയത് 500ലധികം അക്കൗണ്ടുകള്‍. നേരത്തെ 2017ല്‍ 1799, 2016ല്‍ 1899 അക്കൗണ്ടുകളും ദുബായ് പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് സൃഷ്ടിച്ച 500ലധികം അക്കൗണ്ടുകളാണ് ഇത്തവണ ബ്ലോക്ക് ചെയ്തത്.
കൂടാതെ, സൈബര്‍ കുറ്റകൃത്യത്തിനും ഹാക്കിങ്ങിനും ഇരയാകാന്‍ കൂടുതല്‍ സാധ്യത പ്രശസ്തരുടെ അക്കൗണ്ടുകളാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. 2017, 2016 വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഈയടുത്ത് ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെ എണ്ണം.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ജനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്നും, എന്തെങ്കിലും നിയമലംഘനമോ അവഹേളനമോ നേരിട്ടാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബായ് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.