കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയത് 17000 വിദേശികളെയാണ്. നാടുകടത്തിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ (2017) അപേക്ഷിച്ച് 45% കുറവുണ്ടായിട്ടുണ്ട്. 2016 ല്‍ 31000 വിദേശിക്കളെയാണ് നാടുക്കടത്തിയത്. അതെസമയം 2017ല്‍ 29,000 പേരെ നാടുകടത്തി എന്നാണ് കണക്കുക്കള്‍ സൂചിപ്പിക്കുന്നത്.
2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത് പേരെയുള്ള കാലയളവില്‍ പ്രതിദിനം 46ലധികം വിദേശികളെ നാടുകടത്തിയതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്കില്‍ പറയുന്നത്. ഇന്ത്യക്കാരാണ് പട്ടികയില്‍ ഒന്നാമത്.
താമസാനുമതി കാലാവധി കഴിഞ്ഞും കുവൈറ്റില്‍ താമസിച്ചവര്‍, തൊഴില്‍ നിയമം ലംഘിച്ചവര്‍, ഗതാഗത നിയമലംഘനം മദ്യം, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ആണ് നാടുകടത്തിയത്. ഇതില്‍ അധികവും ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. അനധികൃത താമസക്കാരില്‍ ഗാര്‍ഹിക തൊഴിലാളികളും ഉള്‍പ്പെടും.