ദോഹ: അതിശൈത്യത്തിന്റെ പിടിയിലാണ് ഇപ്പോള്‍ ഖത്തര്‍. രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ ശരാശരി താപനില 15ഡിഗ്രില്‍ താഴ്ന്നു. ബൂ സാംറയിലാണ് 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണുള്ളത്. ഈ ശൈത്യകാലത്ത് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപ നിലയാണ് ഇത്. എന്നാല്‍ ദോഹയുടെ മിക്ക ഭാഗങ്ങളിലും 15 ഡിഗ്രി യാണ് ശരാശരി താപനില രേഖപ്പെടുത്തിയത്.
തണുപ്പോടു കൂടിയ കാറ്റു വീശുന്നതും അതിശൈത്യത്തിന് ഇടയാക്കുന്നുണ്ട്. മറ്റ് പലയിടങ്ങളിലും മൈനസ് ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ശൈത്യം കടുത്താല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ലഭിക്കുന്ന വിവരം.