മസ്‌ക്കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തീരുമാനം. ഇതിന് മുന്നോടിയായി ഈ ആഴ്ചയില്‍ മാത്രം നാലായിരത്തോളം സ്വദേശികളെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി മന്ത്രാലയം. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോട് കൂടി രാജ്യത്തെ 58 സ്വകാര്യ കമ്പനികളാണ് ഇന്റര്‍വ്യൂ ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള 358 ഒഴിവുകളിലേക്ക് 3,876 അപേക്ഷകര്‍ ആണ് ഉള്ളത്. രാജ്യത്തിന്റെ ആറു ഗവര്‍ണറേറ്റുകളില്‍ നടന്നു വരുന്ന അഭിമുഖങ്ങള്‍ ബുധനാഴ്ച അവസാനിക്കും.
വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും ശരാശരി എല്ലാ വര്‍ഷവും ഏകദേശം മുപ്പതിനായിരത്തോളം സ്വദേശി യുവതി യുവാക്കള്‍ ആണ് വിവിധ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ വിപണിയെ ആശ്രയിക്കുന്നത്.
ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 2017 മുതല്‍ നവംബര്‍ 2018 വരെയുള്ള കാലയളവില്‍ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ നാലു ശതമാനത്തിന്റെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 1988 ല്‍ മുതല്‍ക്കാണ് ഒമാനില്‍ സ്വദേശിവത്കരണം എല്ലാ മേഖലയിലും ആരംഭിച്ചു തുടങ്ങിയത്.
ഗതാഗതം , വാര്‍ത്താ വിതരണം ചരക്കു നീക്കം എന്നീ മേഖലയില്‍ 60 % വും , ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ രംഗത്ത് – 45% വും , വ്യവസായ മേഖലയില്‍ – 35% വും , ഹോട്ടലുകള്‍, ഭക്ഷണ ശാലകളില്‍ – 30% വും മൊത്ത – ചില്ലറ വ്യാപാരം മേഖലയില്‍ – 20% , എന്നി നിലവാരത്തിലാണ് സ്വദേശിവത്കരണം രാജ്യത്തു പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post