കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യ തവണയായി 70 ദിനാറും പുതുക്കാന്‍ 20 ദിനാറുമാണ് ഫീസ് വര്‍ധിപ്പിക്കാമാണ് തീരുമാനമെന്ന് അധികൃതര്‍ അറിച്ചു.
പുതിയതായി വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിന് 60 ദിനാറാണ് ഫീസ് ഈടാക്കിയിരുന്നത് എന്നാല്‍ വരും ദിവസങ്ങളില്‍ 70 ദിനാറാക്കാനാണ് തീരുമാനം എന്ന് മാന്‍പവര്‍ അതോറിറ്റി അറിച്ചു. അതെ സമയം തൊഴില്‍ സ്ഥലം മാറുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് ആദ്യ തവണ 100 ദിനാറാണ് ഫീസ് നല്‍കേണ്ടി വരുക. തെറ്റുകള്‍ തിരുത്തുന്നതിന് പ്രത്യേക ഫീസ് ഈടാക്കും.
അപേക്ഷകള്‍ ടൈപ് ചെയ്യുമ്പോള്‍ തൊഴിലാളികളില്‍നിന്നുണ്ടായ തെറ്റുകള്‍ തിരുത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തുക. വിവരങ്ങള്‍ എന്‍ട്രി ചെയ്യുമ്പോള്‍ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുണ്ടായ പിഴവുകള്‍ക്ക് ഫീസ് ഈടാക്കില്ല.