കുവൈത്ത് സിറ്റി: കുവൈറ്റില്‍ 15 വയസില്‍ താഴെ ഉള്ളവരെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ കമ്പനിക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും നിയമ നടപടി എടുക്കുമെന്ന് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് സാധാരണ നിലക്കുള്ള വര്‍ക്ക് പെര്‍മിറ്റ് കിട്ടാനുള്ള പ്രായപരിധി 21 വയസാണെന്ന് മാന്‍പവര്‍ അതോറിറ്റി തൊഴില്‍ നിരീക്ഷക മേധാവി മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി.
എന്നാല്‍ 15 വയലിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയമാനുസൃതമായും നിയന്ത്രണങ്ങളോടെ ജോലി നല്കാന് കഴിയും അതെസമയം, ശാരീരികാധ്വാനവും മാനസിക സമ്മര്‍ദ്ദവും ഈ പ്രായക്കാര്‍ക്ക് നല്കാന് കഴിയില്ല. ഇതിന് മുന്‍കൂട്ടി അനുമതി മാങ്ങുകയും വൈദ്യ പരിശോധമ പൂര്‍ത്തിയാക്കുകയും ചെയ്യതിരിക്കണം. രാജ്യത്ത 18 വയസില്‍ താഴെയുള്ളവരെ മൈനര്‍ ഗണത്തിലും 21 വയസില്‍ താഴെയുള്ളവരെ ഇഖാമ നിയമലംഘകരായുമാണ് കണക്കാക്കുന്നത്.
Discussion about this post