മസ്‌കറ്റ്: ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവന്നിരുന്ന മലയാളി യുവാവിനെ കാണാതായതായി. യുവാവ് 7 വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുകയാണഅ. ബന്ധുക്കളളാണ് യുവാവിന്റെ തിരോധാനത്തെ തുടര്‍ന്ന് പരാതി നല്‍കിയത്. വിജയനഗര്‍ നിവാസി ആര്‍പി ദീപകിനെയാണ് കഴിഞ്ഞമാസം 10 മുതല്‍ കാണാത്തത്. ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ ദീപക് ഒമാനിലേക്ക് തിരികെ പോയശേഷം ഡിസംബര്‍ 10നാണ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടതെന്നും ദീപകിന്റെ അമ്മ മഞ്ജുള പറഞ്ഞു.
മസ്‌കറ്റിനു സമീപത്തെ നഗരത്തിലേക്കു പോകുകയാണെന്നും 2 ദിവസത്തിനകം തിരിച്ചെത്തുമെന്ന്അറിയിച്ചതിന് ശേഷം മോബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദീപകിന്റെ അമ്മ മഞ്ജുള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു സിറ്റി പോലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പരാതി ഒമാനിലെ ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറിയെന്നാണ് വിവരം.
Discussion about this post