മസ്കറ്റ്: ഒമാനിലെ സീബ് മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു. 48 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എന്ന് ആരോഗ്യ മന്ത്രാലയം അറിയ്ച്ചു.
മുന്‍ വര്‍ഷം അവസാനം വരെ 33 ഡെങ്കി കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡെങ്കിയും സികയും ചികുന്‍ഗുനിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ ഒമാനില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി മുന്നറിയിപ്പ് നല്‍കിയത്.
Discussion about this post