കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹോട്ടലില്‍ സ്വിമ്മിങ് പൂളില്‍ 18 മാസം പ്രായമുള്ള കുട്ടി മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷത്തിനാണ് കുവൈറ്റില്‍ എത്തിയത്. കുവൈറ്റിലേ ഒരു ഹോട്ടലിലാണ് കുടുംബം താമസിച്ചത്.
അവധി ആഘോഷം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാനായി റൂം ഒഴിയുന്നതിനായി സാധനങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് മകന് ഒപ്പമില്ലെന്ന് മനസിലാക്കിയത്. പരിസരത്ത് അന്വേഷിച്ചതിനൊപ്പം ഹോട്ടല്‍ അധികൃതരെയും വിവരമറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പൂളില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
സ്വിമ്മിങ് പൂളിന് സമീപം സുരക്ഷാ ജീവനക്കാരോ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഹോട്ടല്‍ മാനേജ്മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. ഹോട്ടലിലെ ലിഫ്റ്റിന്റെ ഡോര്‍ നേരെ സ്വിമ്മിങ് പൂളിലേക്കാണ് തുറക്കുന്നതെന്നും ഇതാണ് കുട്ടിയെ എളുപ്പത്തില്‍ അവിടേക്ക് എത്തിച്ചതെന്നും അച്ഛന് പറഞ്ഞു.
Discussion about this post