ഷാര്‍ജ: കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് ഉടമയറിയാതെ ദൃശ്യങ്ങള്‍ ചോര്‍ത്തിയായാളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ പുറത്തുപോകുന്ന സമയത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.
ഇടയ്ക്ക് ഒരു ക്യാമറ പ്രവര്‍ത്തന രഹിതമായപ്പോള്‍ ഇത് നന്നാക്കാനായി ഭാര്യയാണ് ഒപ്പം ജോലി ചെയ്യുന്ന യുവ എഞ്ചിനീയറുടെ സഹായം തേടിയത്. ഇതനുസരിച്ച് ഇയാള്‍ വീട്ടിലെത്തുകയും ക്യാമറയുടെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ചോരുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍. ചില ക്യാമറകളിലെ ദൃശ്യങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര് വഴി മറ്റൊരാള്‍ക്ക് അയക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്.
ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് ക്യാമറ റിപ്പയര്‍ ചെയ്ത എഞ്ചിനീയറെക്കുറിച്ച് അന്വേഷിക്കുകയും സെര്‍ച്ച് വാറണ്ട് വാങ്ങി ഇയാളുടെ താമസ സ്ഥലം റെയ്ഡ് ചെയ്യുകയുകയും വീട്ടിലെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ഹാര്‍ഡ് ഡിസ്കും പോലീസ് പിടിച്ചെടുത്തു. പാസ്വേഡും സെക്യൂരിറ്റി കീയും അടക്കമുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തതെന്നും താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് വിഭാഗത്തിന് കൈമാറി.
Discussion about this post