സൗദി അറേബ്യ: സ്ത്രീകളെയും ഭിന്നശേഷിക്കാരെയും നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധിക ധനസഹായം നല്‍കാനൊരുങ്ങി സൗദി.
സൗദിവല്‍കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് തൊഴില്‍ സാമൂഹിക മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍ റാജിഹ് വ്യക്തമാക്കി. പദ്ധതി പ്രകാരം 36 മാസം ധനസഹായം ലഭിക്കും. ഈ തുകയില്‍ നിന്ന് 70 ശതമാനം ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കും 30 ശതമാനം പരിശീലനത്തിനും വിനിയോഗിക്കാം.
ആദ്യവര്‍ഷം സ്വദേശി ജീവനക്കാരുടെ ശമ്പളത്തില്‍ 30%വും രണ്ടാം വര്‍ഷത്തില്‍ 20%വും മൂന്നാം വര്‍ഷത്തില്‍ 10%വും മാനവശേഷി നിധിയില്‍നിന്ന് നല്‍കും.
സ്വദേശി ജീവനക്കാരുടെ ശമ്പളം 4000ല്‍ കുറയാനോ 10,000 റിയാലില്‍ കൂടാനോ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
Discussion about this post