അബുദാബി: 024492700 എന്ന് തുടങ്ങുന്ന പ്രത്യേക നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി യുഎഇ എംബസി. ഇത്തരം നമ്പറുകളില്‍ നിന്ന് എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതറിയിച്ചു കൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 024492700 എന്ന നമ്പറില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടേതെന്ന പേരില്‍ ഫോണ്‍ വിളിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. പണം കൈമാറാന്‍ ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും എംബസി ട്വീറ്റില്‍ കുറിച്ചു.
എംബസി ഇത്തരത്തില്‍ ഫോണ്‍ ചെയ്യാറില്ലെന്നും പണം ആവശ്യപ്പെടാറില്ലെന്നും വ്യക്തമാക്കി. ഇത്തരം ഫോണ്‍ വിളികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിളികള്‍ സംബന്ധിച്ച് എംബസിയെ അറിയിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. പരാതികള്‍ അറിയിക്കുന്നതിനുള്ള നിര്‍ദേശങ്ങളും എംബസി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Discussion about this post