അബുദാബി: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന മലയാളി സുമനസുകളുടെ സഹായം തേടുന്നു. കേച്ചേരി സ്വദേശി കുഞ്ഞാലി മോനുട്ടിയാണ് അബുദാബി മഫ്റഖ് ആശുപത്രിയില്‍ കഴിയുന്നത്. ജോലിക്കിടെ ഡിസംബര്‍ 28ന് അല്‍ബാഹിയ ബഹറിലുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. ഇയാള്‍ 20 വര്‍ഷമായി അബുദാബിയിലുള്ള കുഞ്ഞാലി ഗ്രോസറിയിലെ ജീവനക്കാരനാണ്.
ഇതിനോടകം മൂന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായി അദ്ദേഹം. എന്നാല്‍ അരക്കു താഴെ ചലനശേഷി വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് പ്രകാരം ജോലിക്കിടെ ഉണ്ടായ അപകടമായതിനാല്‍ പരാതി കുഞ്ഞാലിക്കെതിരായതിനാല് ഇന്‍ഷൂറന്‍സ് ആനുകൂല്യവും ലഭിക്കില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഭര്‍ത്താവിനെ പരിചരിക്കാനായി ഭാര്യ സദീഖയെ ചില സുമനസുകള്‍ ഇടപെട്ട് അബുദാബിയിലെത്തിച്ചിരിക്കുകയാണ്.
വളരെയധികം കഷ്ടപ്പെടുന്ന കുടുംബമാണ് ഇയാളുടേത്. ഭാര്യയും മൂന്നു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് ഇപ്പോള്‍ താമസം. ഈ നിര്‍ധന കുടുംബത്തിന്റെ ഏക അത്താണി കുഞ്ഞാലി ആയിരുന്നു. അപകടത്തോടെ ഈ കുടുംബം തീര്‍ത്തും പട്ടിണിയിലായി. ഇനി ചികിത്സയും വാടകയും നിത്യചെലവും മക്കളുടെ പഠനവും എങ്ങനെ നേരിടുമെന്ന വേവലായിതിയിലാണ് ഈ വീട്ടമ്മ.
എന്നാല്‍ സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഈ കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ നാട്ടുകാരന് നാലു സെന്റ് ഭൂമി നല്‍കിയിട്ടുണ്ട്. അതിലൊരു കൊച്ചു വീടുവയ്ക്കണം, ഭര്‍ത്താവിന് തുടര്‍ചികിത്സ നല്‍കണം. ഭര്‍ത്താവിനെ നിത്യവും പരിചരിക്കേണ്ടതിനാല്‍ ജോലിക്ക് പോകാനും തനിക്കാവില്ലെന്ന് സദീഖ പറയുന്നു.
ഇനി സുമനസുകള്‍ മാത്രമാണ് ഈ കുടുംബത്തിന് താങ്ങ്. ഇതിനായി നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞാലി മോനുട്ടി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വിലാസം: കുഞ്ഞാലി മോനുട്ടി പൊഴങ്ങര ഇല്ലത്തില്‍,
അക്കൗണ്ട് നമ്പര്‍ 16392100007585,
ഐഎഫ്.എസ്.സി: FDRL0001639
ഫെഡറല്‍ ബാങ്ക് കേച്ചേരി, തൃശൂര്‍.
വിവരങ്ങള്‍ക്ക് : 050 7228038, 055 8482421
Discussion about this post