സൗദിയിലെ സ്വകാര്യ കമ്പനിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

കിഴക്കാല്‍ പ്രവിശ്യയായ സിഹാത്ത് ഭദ്രാണിയിലെ സ്വകാര്യ കമ്പനിയിലാണ് ഈ അവസ്ഥ. നൂറിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് കമ്പനി ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്. അതില്‍ പകുതിയും മലയാളികള്‍

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ഒന്നര വര്‍ഷമായി ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തില്‍ ജീവിക്കുന്നു. കിഴക്കാല്‍ പ്രവിശ്യയായ സിഹാത്ത് ഭദ്രാണിയിലെ സ്വകാര്യ കമ്പനിയിലാണ് ഈ അവസ്ഥ. നൂറിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് കമ്പനി ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്. അതില്‍ പകുതിയും മലയാളികള്‍. ഇഖാമയോ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ രോഗികളായ തൊഴിലാളികള്‍ക്ക് ചികിത്സയും ലഭിക്കുന്നില്ല.

ക്യാമ്പില്‍ കഴിയുന്നവരുടെ ദയനീയാവസ്ഥ മവസിലാക്കിയ സിഹാത്ത് നവോദയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തകര്‍ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നുകളും ഇവര്‍ക്ക് വിതരണം ചെയ്തു. ദാര്‍ -അല്‍ സിഹ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. വിഷയം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ എംബസി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനായുള്ള ശ്രമം ആരംഭിച്ചു.

Exit mobile version