ദുബായ്: യുഎഇയില്‍ 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ കലണ്ടര്‍ വിദ്യഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎഇി വിദ്യഭ്യായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കും ഈ കലണ്ടറിലെ അവധികള്‍ ബാധകമാണ്.
എന്നാല്‍ വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ മാറ്റങ്ങള്‍വരുത്താന്‍ അനുമതിയുണ്ട്. പരമാവധി ഒരാഴ്ച വരെ വ്യത്യാസം വരുത്താനാണ് അനുമതി. എന്നാല്‍ ഇതിന് അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോരിറ്റിയില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
Discussion about this post