കുവൈറ്റ് സിറ്റി: കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച 35 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2017ല്‍ 3,74,000ത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് ജോലിക്കായി പോയപ്പോള്‍ 2018ല്‍ ഇത് 2,95,000 ആയി കുറഞ്ഞു. എന്നാല്‍ ഖത്തറില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 31 ശതമാനത്തോളം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ 5 വര്‍ഷത്തെ(2014-2018) കണക്കനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോയ ഇന്ത്യക്കാരുടെ തോതില്‍ 62% കുറവുണ്ടായിട്ടുണ്ട്. കുവൈത്തിലേക്ക് വീസ നേടിയവരില്‍ 35 ശതമാനമാണ് കുറവ്. ജോലി തേടി ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും പോകുന്നവരുടെ താല്‍പ്പര്യം യുഎഇയോടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post