റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സൗത്ത് വല്ലം ജമാഅത്തില്‍പ്പെട്ട പരേതനായ മൂക്കട അദ്രുവിന്റെ മകന് ഷെമീര്‍ (50) ആണ് വെള്ളിയാഴ്ച രാവിലെ റിയാദില്‍ മരിച്ചത്.
പിതാവ്: അദ്രു (പരേതന്), മാതാവ്: ആബിദ, ഭാര്യ: ആബിദ സമീര്‍, മക്കള്‍: മുഹമ്മദ് ശബാന്‍, മുഹമ്മദ് റിസ്വാന്, സൈനുല്‍ ആബിദ്. മൃതദേഹം നാട്ടില്‍ അയക്കുന്നതിന് ആവശ്യമായ നടപടികള്‍ റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ് ഉസ്മാന് പരീദ്, ജനറല്‍ സെക്രട്ടറി മുജീബ്, മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും.
Discussion about this post