റിയാദ്: ജിദ്ദയിലെ ബവാദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തൽമണ്ണ മണ്ണാർമല പള്ളി പടിയിൽ സ്വദേശി കൊടക്കാട്ടുതൊടി ആലിയുടെ മകൻ ബഷീർ (50) ജിദ്ദയിലെ ബവാദി ബദറുദ്ധീൻ ആശുപത്രിയിൽ നിര്യാതനായി. മുപ്പതു വർഷമായി സൗദിയിൽ പ്രവാസിയാണ്.
മയ്യിത്ത് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവു ചെയ്യും. സഹായത്തിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൂടെയുണ്ട്.