മക്ക: മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ ആണ് മരിച്ചത്.
24 വയസ്സായിരുന്നു. മക്ക ഹറമിന് സമീപം അൽ മാക് കമ്പനി ജീവനക്കാരനായിരുന്നു. നാല് വർഷമായി സൗദി പ്രവാസിയായ ജുമാൻ മൂന്ന് മാസം മുൻപാണ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
രണ്ട് മാസത്തിനുശേഷം വീണ്ടും നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കെയാണ് മരണം.ചൊവ്വാഴ്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: ഒപി അഷ്റഫ് ഹാജി. മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിൻ. മൂന്ന് സഹോദരങ്ങളുണ്ട്.
Discussion about this post