ജിദ്ദ: സൗദി അറേബ്യയിൽ പ്രവാസി മലയാളി നിര്യാതനായി. കാസർകോട് പുത്തിംഗ അംഗടിമോഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പിയാണ് ജിദ്ദയിൽ മരിച്ചത്. ഇന്നലെ രാവിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ജിദ്ദയിലെ ഹയ്യ നഹദയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. താഹിറയാണ് ഭാര്യ. മക്കൾ: സുഹൈൽ, സാഹിബ, സൗദത്ത്, സമഹ, സുമൈൽ. മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Discussion about this post