തൊഴിലാളികള്‍ക്ക് ഒട്ടനവധി ആനുകൂല്യവുമായി കുവൈറ്റും ഫിലിപ്പൈന്‍സും തൊഴില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മെയ് മാസം കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹും ഫിലിപ്പീന് വിദേശകാര്യ സെക്രട്ടറി അലന് പീറ്ററും തൊഴില്‍ കരാറില്‍ ഒപ്പ് വെച്ചു. ജനുവരി 13 ഞായറാഴ്ച മുതലാണ് കരാര്‍ പ്രാബല്യത്തിലായത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഗാര്‍ഹിക മേഖലയില്‍ ഉള്‍പ്പെടെ കുവൈറ്റിലുള്ള മുഴുവന്‍ ഫിലിപ്പൈന്‍ തൊഴിലാളികളും പുതിയ തൊഴില്‍ കരാറിന്റെ പരിധിയില്‍ വരും.
നിലവില്‍ 262,000 ഫിലിപ്പീന് തൊഴിലാളികളാണ് കുവൈറ്റില്‍ ഉള്ളത്. എട്ടുമണിക്കൂര്‍ വിശ്രമം അനുവദിക്കണം, പാസ്പോര്‍ട്ട് സ്പോണ്സര് പിടിച്ചുവെക്കരുത്, ഒരു സ്പോണ്സര്ക്ക് കീഴില്‍ മാത്രം തൊഴിലെടുപ്പിക്കാന്‍ പാടുള്ളൂ എന്നും കുവൈറ്റില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന് ജനതെയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ നമ്പറും സ്ഥാപിക്കണം തുടങ്ങിയ വ്യവസ്ഥകളും കരാറിലുണ്ട്.
Discussion about this post