ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

അബുദാബി: വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാ​ഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ ഒരു തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സമൂഹത്തിലും വീടുകളിലും സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ ഉത്തരവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. എല്ലാ വർഷവും റമദാനിന് മുന്നോടിയായി നിരവധി തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം 735 തടവുകാർക്കാണ് മോചനം ലഭിച്ചത്. ശിക്ഷാ കാലയളവിലെ സ്വഭാവം കണക്കിലെടുത്താണ് മോചനത്തിന് പരിഗണിക്കുക.

Exit mobile version