റിയാദ്: റിയാദിലെ ഒരു സ്‌കൂളിന് സമീപമുള്ള കാര്‍ പാര്‍ക്കിങ്ങില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) ആണ് മരിച്ചത്.
സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി പോയതാണ്. വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളെ കാത്തുനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും.
അതിനുവേണ്ടിയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ടി.വി. ജുനൈദ് താനൂര്‍, നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍, റസാഖ് പൊന്നാനി എന്നിവര്‍ രംഗത്തുണ്ട്.
Discussion about this post