ദോഹ: ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മുഹമ്മദ് ഹനീന് (17) ആണ് മരിച്ചത്.
നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹനീന്. ദേശീയ ദിനത്തിന്റെ പൊതുഅവധി ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ വുഖൈറില്‍ വെച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഹനീന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കള്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Discussion about this post