റിയാദ്: ഹൃദയാഘാതംമൂലം റിയാദില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസില്‍ പരേതരായ സി.എച്ച്. ഭരതേന്റയും കെ.പി. സരോജിനിയുടെയും മകന്‍ സി.എച്ച്. ഉദയഭാനു ഭരതന്‍ (60) ആണ് ദറഇയ ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ 28 വര്‍ഷമായി റിയാദ് ബദീഅയില്‍ സുവൈദി കേന്ദ്രീകരിച്ച് പ്ലംബിങ് ജോലി ചെയ്ത് വരികയായിരുന്നു ഉദയഭാനു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം റോഡ് മാര്‍ഗം കണ്ണൂരിലെ വീട്ടില്‍ എത്തിച്ച് പയ്യാമ്പലത്ത് സംസ്‌കരിക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും വൈസ് ചെയര്‍മാനും ബദിയ ഏരിയ ജീവകാരുണ്യ കണ്‍വീനറുമായ ജാര്‍നെറ്റ് നെല്‍സണ്‍, കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ഏരിയ വൈസ് പ്രസിഡന്റ് സത്യവാന്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നു.
Discussion about this post