മസ്‌കറ്റ്: ഒമാനില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശും. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
കടല്‍ക്ഷോഭത്തിനും സാധ്യത പ്രതീക്ഷീക്കുന്നുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുകയും ചെയ്യും. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിക്കും.
പൊടിക്കാറ്റിനും കടല്‍ പ്രഭുബ്ധമാകുന്നതിനും പുറമെ ഈ ദിവസങ്ങളില്‍ താപനിലയും കുറയും. ഡിസംബര്‍ 20 വരെ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങളോട്, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനം ബാധിക്കാനിടയുള്ള സ്ഥലങ്ങളിലെ ആളുകളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കാലാവസ്ഥ വിഭാഗം അറിയിപ്പ് നല്‍കി.
Discussion about this post