റിയാദ്: ദുബായില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാസര്‍ഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്റഫിന്റെ മകന് മഫാസ്( 15) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് അപുകടം.
ബീച്ചില്‍ കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. മഫാസിനൊപ്പം അപകടത്തില്‍പ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാന്‍ മംസാര്‍ ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. ദുബായിലെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു മഫാസ്.
സംസ്കാര ചടങ്ങുകള്‍ ദുബായില്‍ തന്നെ നടത്തുമെന്ന് കെഎംസിസി പ്രവര്‍ത്തകരായ സലാം കന്യപ്പാടി, ബഷീര്‍, ഇബ്രാഹിം, സുഹൈല്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post