റിയാദ്: വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് സൗദി അറേബ്യയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്-ശ്രീജ ദമ്പതികളുടെ മകന് അപ്പു എന്ന ശരത് കുമാറാണ് മരിച്ചത്.
ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. റിയാദിന് സമീപം അല്‍ഖര്‍ജിലാണ് അപകടം. സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിന്റെ പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടി തെറിക്കുകയായിരുന്നു.
അപകടത്തില്‍ യുപി സ്വദേശിക്കും പരിക്കേറ്റു.ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഉടന്‍തന്നെ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും ശരത്കുമാറിന്റെ ജീവന് രക്ഷിക്കാനായില്ല. യുപി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് മാസം മുമ്പാണ് ശരത് കുമാര്‍ നാട്ടില്‍നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്.അവിവാഹിതനാണ്. സഹോദരി ശില്പ ശശാങ്കന് റിയാദില്‍ നഴ്സായി ജോലി ചെയ്യുന്നുണ്ട്.
Discussion about this post