ദുബായ്: മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അബുദാബിയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.
പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം സംഭവിച്ചത്.
അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. വിഷവാതകം ശ്വസിച്ച് പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് ആദ്യം വീണത്.
ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്. ഇവര്‍ ആ പ്രദേശത്ത് തന്നെയാണ് ജോലി ചെയ്തിരുന്നത്. മൂവരുടെയും മൃതദേഹങ്ങള്‍ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.